കാഞ്ഞങ്ങാട്: അലാമിപള്ളി മൈത്രി റെസിഡന്‍സ് അസോസിയേഷന് നാലാം വാര്‍ഷികം വിവിധ പരിപാടികളോടെ യും ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസും നടത്തി.ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു..16ാം വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. സുമയ്യ അദ്ധ്യക്ഷയായി. മൈത്രി പ്രസിഡന്റ് നക്ഷത്ര നാരായണന് മുഖ്യ പ്രഭാഷണം നടത്തി. സിവില്‍ പോലീസ് ഓഫീസര്‍ കെ ജയശ്രി മയക്കുമരുന്ന് ബോധവല്‍ക്കരണം ക്ലാസ്സ് എടുത്തു. പല്ലവ നാരായണന്, കെ. രവീന്ദ്രന്, നിഷ നാരായണന്, എം അരുണ്‍ ദാസ്,പി വിജേഷ്എന്നിവര് സംസാരിച്ചു.കെ സുധീര്‍ സ്വാഗതവും ജോ.സെക്രട്ടറി പി അനീഷ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിവിധ കലാപരിപാടികള്നടത്തി.
ആലാമി പള്ളിമൈത്രി റസിഡന്‍സ് അസോസിയേഷന് നാലാം വാര്‍ഷികം: ലഹരി ദുരുപയോഗം ബോധവല്‍ക്കരണ ക്ലാസ് നടത്തി
