ജില്ലാ റൈഫിള്‍ അസോസിയേഷന്‍ റെയിഞ്ചില്‍ ഡിജിറ്റല്‍ മോണിട്ടര്‍ സ്ഥാപിച്ചു; ജില്ലാ പോലീസ് മേധാവിയും റൈഫിള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടുമായ ഡി ശില്‍പ്പ ഐ പി എസ് ഉദ്ഘാടനം ചെയ്തു

അമ്പലത്തറ:കാസറഗോഡ് ജില്ലാ റൈഫിള്‍ അസോസിയേഷന്‍ റേഞ്ചില്‍ പുതുതായി ഡിജിറ്റല്‍ മോണിറ്റര്‍ സ്ഥാപിച്ചു.
അമ്പലത്തറയിലുള്ള കാസറഗോഡ് ജില്ലാ റൈഫിള്‍ അസോസിയേഷന്‍ റേഞ്ചില്‍ 50 മീറ്റര്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഷൂട്ടിംഗ് കൃത്യതയ്ക്കായുള്ള ഡിജിറ്റല്‍ സി സി ടി വി മോണിറ്റര്‍ സിസ്റ്റം അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡന്റും ജില്ല പോലീസ് ചീഫുമായ ഡി. ശില്പ ഐ പി എസ് ഉല്‍ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല പ്രസിഡന്റും ജില്ല കളക്ടറുമായ കെ .ഇമ്പശേഖര്‍ .ഐ എ എസ് അവര്‍കള്‍ അധ്യക്ഷനായിരുന്നു. സംസ്ഥാനത്ത തന്നെആദ്യമായി സ്വന്തമായി സ്ഥലവും റേഞ്ചുമുള്ള ജില്ലാ റൈഫിള്‍ അസോസിയേഷന്റെപ്രവര്‍ത്തനത്തെ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു വിപുലീകരിക്കാനുള്ള ആശയം വളരെ പ്രശംസനീയമാണെന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും അഭിപ്രായപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ.എ.നാസര്‍ , സ്വാഗതവും അസോസിയേഷന്‍ കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.ശ്രീകണ്ഠന്‍ നായര്‍ നന്ദിയും പറഞ്ഞു.
ജില്ലാ ട്രഷറര്‍ എ.കെ.ഫൈസല്‍ .ജില്ലാ ജോയിന്റ് സെക്രട്ടറി .പി.വി.രാജേന്ദ്രകുമാര്‍, എന്നിവര്‍ യോഗത്തില്‍സംസാരിച്ചു.

 

error: Content is protected !!