കാഞ്ഞങ്ങാട് : നിസ്‌ക്കാരം കഴിഞ്ഞ് ഇറങ്ങിയ റിട്ട. എസ് ഐ കുഴഞ്ഞുവീണ് മരിച്ചു. പടന്നക്കാട് അനന്തംപള്ള സിയാറത്തും കരയിലെ പി. അബൂബക്കര്‍ (60) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് സിയാറത്തുംകര പള്ളിയില്‍ നിസ്‌കാരം പള്ളിയില്‍ നിന്നും വീട്ടിലേക്ക് നടന്ന് പോകവെ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു . ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതുന്നു. ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഭാര്യ: സാറ. മക്കള്‍: നൗഫല്‍, ഫിറോസ്, സിറാജ്.
നിസ്‌ക്കാരം കഴിഞ്ഞ് ഇറങ്ങിയ റിട്ട. എസ് ഐ കുഴഞ്ഞുവീണ് മരിച്ചു; പടന്നക്കാട് സിയാറത്തും കരയിലെ പി. അബൂബക്കര്‍ ആണ് മരിച്ചത്
