തുളുനാടന്‍ മണ്ണ് ആചാര സംഗമ ഭൂമി: കാസര്‍കോട്ട് ചിന്ന

നീലേശ്വരം: തുളുനാടന്‍ മണ്ണ് ആചാര അനുഷ്ഠാന ചടങ്ങുകളുടെ സംഗമ ഭൂമിയാണെന്ന് കര്‍ണാടക ചലച്ചിത്ര നടന്‍ കാസര്‍കോട് ചിന്ന അഭിപ്രായപ്പെട്ടു. നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ തുളുനാടന്‍ പെരുമ സാംസ്‌കാരിക സായാഹ്നത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പെരുങ്കളിയാട്ടം എന്ന് പറയുന്നത് നാടിന്റെ വികസനത്തിന് വലിയ പാതതന്നെ സൃഷ്ടിക്കുമെന്നും ചിന്ന കൂട്ടിച്ചേര്‍ത്തു. മുന്‍ എം പി പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഉദിനൂര്‍ ബാലഗോപാലന്‍ അദ്ധ്യക്ഷം വഹിച്ചു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്ന കുമാരി, നെല്ലിക്കാ തുരുത്തി പ്രസിഡന്റ് കെ വി അമ്പാടി, പിലിക്കോട് വേങ്ങക്കോട്ട് പ്രസിഡന്റ് എം വി ധനേഷ്, കൊടക്കാട് പണയങ്ങാട്ട് പ്രസിഡന്റ് പി വി ശശി, ആലന്തട്ട പുതിയേടത്തറ ഭഗവതി ദേവസ്ഥാനം സെക്രട്ടറി എം സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഫിനാന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ വി വേണു സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ടി വി സുനിത നന്ദിയുംപറഞ്ഞു.

error: Content is protected !!