പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങ് ആഘോഷമാക്കാന്‍ കഞ്ചാവ് പാര്‍ട്ടിയുമായി വിദ്യാര്‍ഥികള്‍; കഞ്ചാവ് എത്തിച്ച കളനാട് സ്വദേശി കെ കെ സമീര്‍ അറസ്റ്റില്‍

കാസര്‍കോട്: പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങ് ആഘോഷമാക്കാന്‍ കഞ്ചാവ് പാര്‍ട്ടിയുമായി വിദ്യാര്‍ഥികള്‍. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് കഞ്ചാവ് പാര്‍ട്ടി നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഇവര്‍ക്ക് കഞ്ചാവ് വിതരണം ചെയ്ത കളനാട് സ്വദേശി കെ കെ സമീറിനെയും പോലീസ് പിടികൂടി.

കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് വിദ്യാര്‍ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരവും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.

error: Content is protected !!