കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംഗമവും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്‌കൂളുകയില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്കും എ ഇ ഒ മാര്‍ക്കും യാത്രയയപ്പ് നല്‍കി. രാജ് റസിഡന്‍സിയില്‍ വച്ച് നടന്ന യോഗം കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ഡി ഇ വിനെ പോസ്റ്റ് ചെയ്യാത്തതിനെതിരെയുള്ള ശക്തമായ പ്രതിഷേധം പ്രമേയമായി അവതരിപ്പിച്ചു. പ്രധാന അധ്യാപകരെ ജൂണ്‍ മാസം ആദ്യം തന്നെ വിദ്യാലയങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനാവശ്യമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന വിനോദ് കുമാര്‍ മേലത്ത്,വേണുഗോപാലന്‍ മുങ്ങത്ത്, കെ സുരേഷ്, സി വി രേഖ, കെ കെ സ്മിത, ആര്‍ സതീശന്‍, സിസ്റ്റര്‍ കെ എം ലിനറ്റ്, കെ നാരായണന്‍, പി പി ജോസ് പ്രകാശ്,അബ്ദുല്‍ ജബ്ബാര്‍, ബിജുജോസഫ്, ബെറ്റി ജോര്‍ജ്,, ആര്‍ അനീസ്, കെ എം അന്നമ്മ,മിനി ജോസഫ്, പി പി രത്‌നാകരന്‍, വി മധുസൂദനന്‍തുടങ്ങിയ 18 പേര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ കെ. അരവിന്ദ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മധുസൂധനന്‍ വിരമിക്കുന്നവര്‍ക്കുള്ള ഉപഹാരം നല്‍കി. ചെറുവത്തൂര്‍ എ.ഇ.ഒ രമേരന്‍ പുന്നത്തിരിയന്‍ സംസാരിച്ചു. തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവര്‍ അവരുടെ സ്‌കൂള്‍ അനുഭവങ്ങള്‍ പങ്കുവച്ചു യോഗത്തില്‍ എച്ച് എം ഫോറം കണ്‍വീനര്‍ അബ്ദുള്‍ ബഷീര്‍ എം.എ സ്വാഗതവും ജോ.കണ്‍വീനര്‍ ശങ്കരന്‍ മാസ്റ്റര്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!