കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ കാസര്‍കോട് ഗവ. കോളേജിന് അഭിമാനമായി ഫാത്തിമ നാസ്. ഉറുദു കുറുങ്കഥ ഒന്നാം സ്ഥാനവും കവിതാരചന, ചെറുകഥാരചന എന്നിവയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഇരുപത് പോയിന്റാണ് നാസ് നേടിയത്. പഠന-പാഠ്യേതര വിഷയങ്ങളില്‍ മിടുക്ക് തെളിയിച്ച ഫാത്തിമ വെറും മൂന്നു വര്‍ഷങ്ങള്‍ യു പി ക്ലാസുകളില്‍ പഠിച്ചിട്ടുള്ള ഉറുദു ഭാഷ കൈമുതലാക്കിയാണ് ഈ മിന്നും പ്രകടനം കാഴ്ചവെച്ചത്. ഉദുമ മാങ്ങാട് സ്വദേശി പരേതനായ അബ്ദുല്‍ സലാമിന്റെയും സുലൈഖ മാഹിന്റെയും മകളാണ് ഈ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനി.
കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവം: ഗവ. കോളേജ് കാസര്‍കോടിന് അഭിമാനമായി ഫാത്തിമ നാസ്
