മുറിവുണങ്ങാത്ത 13 വര്‍ഷങ്ങള്‍; ഷുക്കൂര്‍ അനുസ്മരണം നടത്തി ജില്ലാ എം.എസ്.എഫ്

പുഞ്ചാവി: സിപിഐഎം കൊലപാതക രാഷ്ട്രീയത്തിന്റെ ഓര്‍മപ്പെടുത്തലായി അരിയില്‍ ഷുക്കൂറിന്റെ 13ാം വര്‍ഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എം. എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചെരൂറിന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സദ്ദാം മുക്കില്‍ നടന്ന പൊതുസമ്മേളനത്തില്‍ അരിയില്‍ ഷുക്കൂറിന്റെ ത്യഗോചല ജീവിതവും രക്തസാക്ഷിത്വവും കേട്ടറിയാനും ഓര്‍മ്മകള്‍ പുതുക്കാനും നൂറു കണക്കിന് മനുഷ്യര്‍ ഒത്തുചേര്‍ന്ന പരിപാടി എം. എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കെ നജാഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എ ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി.എം. എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സംസ്ഥാന സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍,എം. എസ്. എഫ് സംസ്ഥാന കമ്മിറ്റി അംഗം ജാബിര്‍ തങ്കയം, മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എം.കെ റഷീദ്, ജന.സെക്രട്ടറി കെ കെ ജാഫര്‍, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സലാം ബെളിഞ്ചം, ജോ. സെക്രട്ടറി നാസിര്‍ ബോവിക്കാനം, കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍, ജന.സെക്രട്ടറി റമീസ് ആറങ്ങാടി, ഷാനിദ് നെല്ലിക്കട്ട, അന്‍സാഫ് കുന്നില്‍, യാസീന്‍ മീനാപീസ്,ശിഹാബ് പുണ്ടൂര്‍,ഹാരിസ് ബദരിയ നഗര്‍, സലാം മീനാപീസ്, റംഷീദ് തോയമ്മല്‍, റഷീദ് ഫൈസി, അസീബ് ഞാനികടവ്, സിയാദ് പുഞ്ചാവി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സവാദ് അംഗടിമുഗര്‍ സ്വാഗതവും ട്രഷറര്‍ ജംഷീദ് ചിത്താരി നന്ദിയുംപറഞ്ഞു.

error: Content is protected !!