മുന്‍ പ്രവാസിയും ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായ ചിത്താരി മുക്കൂട് സ്വദേശി ബഷീര്‍ അബ്ദുള്ള ന്യൂമോണിയ ബാധിച്ച് അന്തരിച്ചു

കാഞ്ഞങ്ങാട് : ന്യൂമോണിയ ബാധിച്ച് ചികില്‍സയാലായിരുന്ന മുന്‍ പ്രവാസിയും ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ ചിത്താരി മുക്കൂട് സ്വദേശി ബഷീര്‍ അബ്ദുള്ള (56) അന്തരിച്ചു. . ഏതാനും ദിവസം മുന്‍പാണ് മംഗലാപുരംആശുപത്രിയില്‍ ചിയില്‍സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം. അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി അംഗമാണ്. കാഞ്ഞങ്ങാട് മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം സെക്രട്ടറി, അജാനൂര്‍ പഞ്ചായത്ത് പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ പ്രവാസിയായിരുന്നു. പിതാവ് പരേതനായ അബ്ദ്ദു, മാതാവ് റുഖിയ, ഭാര്യ ആമിന മക്കള്‍: റസല്‍,റിസ്വാന്‍, ശഹീമ, ഫാരിയ, മരുമകന്‍: ജുനൈദ് പൂച്ചക്കാട് സഹോദരങ്ങള്‍: പരേതനായ നദീര്‍, ഫാത്തിമ, ജമീല, നാസില, ആരിഫ, ശാഹിദ, റഹ്‌മത്ത്,ഷെരീഫ എന്നിവര്‍ ഖബറടക്കം വെള്ളിഴ്ച രാവിലെ പത്തര മണിയോടെ മുക്കൂട് വലിയ പള്ളി ഖബര്‍സ്ഥാനില്‍നടന്നു.

error: Content is protected !!