കാഞ്ഞങ്ങാട് : നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന യുത്ത് വോയ്സ് പടിഞ്ഞാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ജീവന് രക്ഷാസംഗമം 2025 മര്‍ഹൂം ഹാജി ടി അബൂബക്കര്‍ മുസ്ലിയാര് നഗര്‍ ആലാമി പള്ളി കാഞ്ഞങ്ങാട് വെച്ച് സംഘടിപ്പിച്ചു. ബ്ലഡ് ബാങ്ക് ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 200ല്‍ പരം യൂത്ത് വോയ്സ് പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു. ഐഷാല്‍ ഹോസ്പിറ്റല്‍ കാഞ്ഞങ്ങാട് നേതൃത്വത്തില്‍ ഡോക്ടര്‍ ശിവരാജ് വി യുപിന്‍ ബി എല്‍ എസ് ട്രെയിനിങ് പ്രോഗ്രാം നടത്തി.
എന്‍ ആര് വി കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ വിനു കെ മെഡിക്കല്‍ എക്യുമെന്‍സ് ട്രെയിനിങ് പ്രോഗ്രാം നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കാഞ്ഞങ്ങാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ കെ ജാഫര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വോയിസ് ഫൗണ്ടേഷന് ചെയര്മാന് അസീസ് പാരീസ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി കെ പി ഇബ്രാഹിം പദ്ധതി പ്രഖ്യാപിച്ചു. ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ സിറാജ് അബ്ദുള്ള പദ്ധതി വിശദീകരണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സുജാത ടീച്ചര്‍ പുതിയ ആംബുലന് സിന്റെ ഫ്ലാഗ് ഓഫ് നടത്തി. കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് സി കെ ആസിഫ്, സംയുക്ത ജമാഅത്ത് സെക്രട്ടറി ശരീഫ് എന്‍ജിനീയര്‍ , ബി എസ് എനര്‍ജി സോളാര്‍ ചെയര്മാന് ശശികുമാര്‍ കെ വി , ഡോക്ടര്‍ അലീമത്ത് നഫീന , പ്രദീപ്കുമാര്‍ പി പി , നഗരസഭ കൗണ്‍സിലറായ സുമയ്യ ടി കെ , ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ബഷീര്‍ ആറങ്ങാടി , സിപിഎം ഹോസ്ദുര്‍ഗ് ലോക്കല്‍ സെക്രട്ടറി ജയപാലന് കെ വി ജയപാലന് കെ വി , മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് എം കെ റഷീദ് ഹാജി , വ്യാപാരപ്രമുഖന് പച്ചക്കറി സണ്‍സ് ഉടമ ഗുരുദത്ത്പൈ , എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റ് വര്‍ക്കിംഗ് ചെയര്മാന് മുനീര്‍ കെ കെ സ്വാഗതവും, ട്രഷറര്‍ ഷംസുദ്ദീന് സി ഡി നന്ദിയും പറഞ്ഞു.
