കാഞ്ഞങ്ങാട് : സേവനമികവിന് ജില്ലാ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ.എസ്.മീനാകുമാരി, ഹൃദ്രോഗവിദഗ്ധ ഡോ.രാജിരാജന്‍ എന്നിവരെ കാഞ്ഞങ്ങാട് റോട്ടറി വൊക്കേഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം നല്‍കി ആദരിച്ചു. ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍ പുരസ്‌കാരം സമ്മാനിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം.പി.ജീജ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് അഡ്വ.എ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ വി.വി.ഹരീഷ്, ഡോ.എസ്.മീനാകുമാരി, ഡോ.രാജിരാജന്‍, മുന്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ എം.കെ.വിനോദ്കുമാര്‍, ലേ സെക്രട്ടറി കെ.രാജന്‍, സ്റ്റാഫ് സെക്രട്ടറി പി. മുരളീധരന്‍,ബി മുകുന്ദ പ്രഭു എന്നിവര്‍സംസാരിച്ചു.
