കാസര്‍കോട് :കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചകാന്സര് പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി പ്ലാന്റേഷന് കോര്പ്പറേഷന് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി ബോധവല്‍ക്കരണ സെമിനാറും മെഗാ സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം),ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി കാസര്‍കോട് പ്ലാന്റേഷന് കോര്പ്പറേഷന് ഓഫീസില്‍ വെച്ച് സംഘടിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു . പ്ലാന്റേഷന് കോര്പറേഷന് ചെയര്മാന് ഓ. പി. എ സലാം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. സന്തോഷ് കപ്പച്ചേരി, നോഡല്‍ ഓഫീസര്‍ ഡോ.രഞ്ജിത്.പി , ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി കെ കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് എസ്റ്റേറ്റ് മാനേജര്‍ യൂ സജീവ് സ്വാഗതവും മുളിയാര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷമീന തന്‍വീര്‍ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ 165 പേര് പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ജീവിത ശൈലി രോഗ നിര്‍ണയം, ക്ഷയ രോഗ സ്ക്രീനിംഗ്, കുഷ്ഠ രോഗ സ്ക്രീനിംഗ്,കാന്‍സര്‍ സ്ക്രീനിംഗ് എന്നിവസംഘടിപ്പിച്ചു.
