കാഞ്ഞങ്ങാട് : കോണ്‍ട്രാക്ട് ക്യാരേജ് ഓണേഴ്‌സ് കമ്മ്യൂണിറ്റി (സിഒസി) കാസര്‍കോട് ജില്ലാകണ്‍വെന്‍ഷന്‍ നടന്നു.കൊറോണയ്ക്ക് ശേഷം ജീവന്‍ വെച്ചുവരുന്ന ടൂറിസ്റ്റ് വ്യവസായത്തെ വീണ്ടും തകര്‍ക്കുന്ന രീതിയിലുള്ള സമീപനമാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അമിതമായ നികുതി ഈടാക്കുകയും. കേരളത്തിലെ എല്ലാ റോഡുകളിലും വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി അനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് പിഴയിടാക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുക. കര്‍ണാടക കേരളത്തിലെ ടൂറിസ്റ്റ് വാഹനങ്ങളോട് അമിതമായ ഫൈന്‍ ഈടാക്കുന്നത് കൊണ്ട് പല ആളുകള്‍ക്കും കര്‍ണാടകയിലേക്ക് ഉള്ള യാത്ര മാറ്റിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ ഉള്ളത് ഇതിന് പരിഹാരം ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വക സഹായം ലഭിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുവാന്‍ യോഗം തീരുമാനിച്ചു . കണ്‍വെന്‍ഷന്‍ ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഹാളില്‍ സംസ്ഥാന കമ്മിറ്റി അംഗം ഫിറോസ് ഉദ്ഘാടനം ചെയ്തു
സ്റ്റോബറി ജില്ലാ പ്രസിഡന്റ് റാഷി അധ്യക്ഷനായി.വിന്‍സന്റ് ഡ്രീംസ് മുഖ്യപ്രഭാഷണം നടത്തി.സുകുമാരന്‍, സുധി, ഇര്‍ഫാന്‍ ,സലാം,അബ്ദുല്‍ ഖാദര്‍, രാജേഷ്, ജോസഫ്, ഉണ്ണികൃഷ്ണന്‍, ഗിരീഷ്, സുനില്‍കുമാര്‍, അജിത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ ജില്ലാ വൈസ് പ്രസിഡന്റ് അനുമോദ് സാന്‍ഡിക് സ്വാഗതവും, ജില്ലാ സെക്രട്ടറി ഇര്‍ഷാദ് ഗ്യാലക്‌സി നന്ദിയുംപറഞ്ഞു
