കാഞ്ഞങ്ങാട്: മല്‍സ്യ തൊഴിലാളികളുടെ ജീവിതം തകര്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന കടല്‍ ഖനനത്തി നെതിരെ സംസ്ഥാന വ്യാപാകമായ തിരദേശ സമരത്തിന്റെ ഭാഗമായി ജില്ലയില്‍ മല്‍സ്യത്തൊഴിലാളി കോ – ഓഡിനേഷന്‍ ജില്ല കമ്മിറ്റി നടത്തിയ തീരദേശ ഹര്‍ത്താല്‍ പൂര്‍ണ്ണം.
ഹര്‍ത്താലുമായി ക്ഷേത്രസ്ഥാനികരും, കമ്മിറ്റി ഭാരവാഹികളും പള്ളികമിറ്റി ഭാരവാഹികള്‍ , 15000ത്തില്‍ അധികം വരുന്നമല്സ്യത്തൊഴിലാളികള് ,3000 ത്തില്‍ പരം ബോട്ട് കള്‍ , ചെറുതും , വലുതുമായ യാനങ്ങള്‍ ഫൈവര്‍ വള്ളങ്ങള്‍ ചെറുതോണികള്‍, കുറ്റി വലക്കാര്, പുഴയില്‍ മല്‍സ്യം പടിക്കുന്നവര്‍,ചെറുതു വലുതുമായ കച്ചവടക്കാര്‍, മല്‍സ്യ മാര്‍ക്കറ്റുകള്‍. ഫിഷിങ്ങ് ഹാര്‍ബറുകള്‍ തുടങ്ങി എല്ലാവരും ഹര്‍ത്താലിന്റെ ഭാഗമായി. കോഡിനേഷന്‍ ഭാരവാഹികളായ കാറ്റാടി കുമാരന്, വി.വി.കുഞ്ഞികൃഷ്ണന്, ആര് ഗംഗാധരന്, കെ.കെ. ബാബു, കെ രവീന്ദ്രന്, പ്രദീപന്, ഇസ്മായില്‍, വിവി കുഞ്ഞികൃഷ്ണന്, ജീ നാരായണന്, ഡി ബാലചന്ദ്രന്, ബി രാകേഷ് , കെ ശംഭു, സുരോഷ്കുമാര് , വിദ്യസാഗര്‍, ബാലന് എന്നിവര്‍നേതൃത്വംനല്‍കി.
