മടിക്കൈ കീക്കാംകോട്ട് നൂഞ്ഞിയില്‍ ദ്വിദന്ത ഗണപതിയാര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം നടന്നു

കാഞ്ഞങ്ങാട്:രണ്ട് കൊമ്പുകള്‍ ഉള്ള ഗണപതിയുടെ പ്രതിഷ്ഠ നടന്ന ഉത്തര കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ മടിക്കൈ കിക്കാംകോട്ട് നൂഞ്ഞിയില്‍ ദ്വിദന്ത ഗണപതിയാര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം നടന്നു.രാവിലെ ആറുമണിക്ക് നട തുറന്നതോടുകൂടി ഉത്സവങ്ങള്‍ തുടങ്ങി.തുടര്‍ന്ന് അഷ്ടദ്രവ്യ ഗണപതിഹോമം ,ക്ഷീരഭിഷേകം, ഇളനീര്‍ഭിഷേകം,നാമജപം, ഭജന,മഹാപൂജ, ദീപാരാധന , അലങ്കാര പൂജ എന്നീ ചടങ്ങുകളും, ഭരതനാട്യം,ഭക്തിഗാനസുധ എന്നി കലാപരിപാടികളും അരങ്ങേറി.

error: Content is protected !!