ശിഷ്യന്റെ പുസ്തകം ഗുരു പ്രകാശിപ്പിച്ചു; അമ്പലത്തറ വേണുഗോപാല്‍ ചുണ്ണംകുളത്തിന്റെ നാലാമത് കവിത സമാഹാരം ഗോപകുമാര്‍ എം.കെ പ്രകാശനം ചെയ്തു

അമ്പലത്തറ :വേണുഗോപാല്‍ ചുണ്ണംകുളത്തിന്റെ നാലാമത് കവിത സമാഹാരം ഗോപകുമാര്‍ എം.കെ പ്രകാശനം ചെയ്തു
തിരുവനന്തപുരം മലയാള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചതും,ഗോള്‍ഡന്‍ ലോട്ടസ് പ്രൈസ് ലഭിക്കുകയും ചെയ്ത അസ്ഥികള്‍ കായ്ക്കുന്ന മരങ്ങള്‍ എന്ന കവിത സമാഹാരമാണ് അമ്പലത്തറ കേശവ് ജി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ പ്രകാശനം ചെയ്തത
ഗോപകുമാര്‍ എം.കെ അമ്പലത്തറ സ്‌കൂളില്‍ അദ്ധ്യാപകനായിരിക്കെ വേണുഗോപാലന്‍ ശിഷ്യനായിരുന്നു
ഉപേന്ദ്രന്‍ മടിക്കൈ പുസ്തകം ഏറ്റുവാങ്ങി. കാവുങ്കാല്‍ നാരായണന്‍ അദ്ധ്യക്ഷം വഹിച്ചു. നാരായണന്‍ അമ്പലത്തറ, സന്തോഷ് ഒഴിഞ്ഞ വളപ്പ്, വിനോദ് അമ്പലത്തറ, ഗണേശന്‍ അയറോട്ട്, ല ഫ് നീലേശ്വരം, രാജേഷ് നര്‍ക്കല, വിനു വേലാശ്വരം, പ്രസാദ് കാനത്തും കാല്‍’ അമ്പലത്തറ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജയരാജ് പി.വി. സ്വാഗതം പറഞ്ഞു. വേണുഗോപാല്‍ ചുണ്ണംകുളം മറുപടിപ്രസംഗംനടത്തി

 

error: Content is protected !!