പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി ‘തുളുനാടന്‍ പെരുമ’ സാംസ്‌ക്കാരിക സായാഹ്നം നടന്നു

നീലേശ്വരം : പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി തുളുനാടന്‍ പെരുമ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാംസ്‌ക്കാരിക സായാഹ്നം മൂന്നാം ദിനം കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് സി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വീടുകള്‍ക്കിടയില്‍ വന്‍ മതിലുകള്‍ ഉയരുന്ന ഈ കാലഘട്ടത്തില്‍ ഉത്സവങ്ങളും ആഘോഷങ്ങളും മനുഷ്യമനസ്സുകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന മതിലുകള്‍ ഇല്ലാതാക്കുന്ന തായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ജി അജിത് കുമാര്‍ മുഖ്യാതിഥിയായിരുന്നു.പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ രവീന്ദ്രന്‍ കൊടക്കാട് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ നീലേശ്വരം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മാമുനി വിജയന്‍, മടിക്കൈ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം രാജന്‍, നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ പി.സുഭാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ സഞ്ജീവന്‍ മടിവയല്‍ സ്വാഗതവും കെ.വി രഞ്ജിത് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു വിവിധ പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടി കളും കലാക്ഷേത്ര സീത ശശിധരനും സംഘവും അവതരിപ്പിച്ച ശാസ്ത്രീയ നൃത്ത പരിപാടിയുംഅരങ്ങേറി.

error: Content is protected !!