അതിയാമ്പൂര്‍ ബാലബോധിനി വായനശാല ആന്റ് ഗ്രന്ഥാലയം പുരയിടത്തിലെ കൃഷി ക്ലാസ്സ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ബാലബോധിനി വായനശാല ആന്റ് ഗ്രന്ഥാലയം അതിയാമ്പൂര്‍ പുരയിടത്തിലെ കൃഷി ക്ലാസ്സ് നടത്തി. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പി ഡി ദാസ് വിഷയത്തെ സംബന്ധിച്ച് ക്ലാസ് എടുത്തു.സി ശശിധരന്‍അധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പപ്പന്‍ കുട്ടമത്ത് എന്നിവര്‍ സംസാരിച്ചു. വേണു കോടോത്ത്,വി ഗോപി ,എം ഗോപാലന്‍,കെ കൃഷ്ണന്‍ ,പി യു കുഞ്ഞമ്പു നായര്‍ ,ഉഷ പവിത്രന്‍ ,പി വി സാലു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.എ കെ ആല്‍ബര്‍ട് സ്വാഗതവും ബി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!