പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ എസ് പി സി , പാസിംഗ് ഔട്ട് പരേഡ് നടത്തി

പരപ്പ: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പരപ്പയിലെ എസ് പി സി , പാസിംഗ് ഔട്ട് പരേഡ് നടത്തി. അഡീഷണല്‍ എസ്പിയും പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറുമായ പി ബാലകൃഷ്ണന്‍ നായര്‍ പരേഡിന്റെ മുഖ്യഅതിഥിയായി അഭിവാദ്യം സ്വീകരിച്ചു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച് അബ്ദുല്‍ നാസര്‍, പിടിഎ പ്രസിഡന്റ് ഏ ആര്‍വിജയകുമാര്‍, എസ് എം സി ചെയര്‍മാന്‍ മണിയൂര്‍ ബാലകൃഷ്ണന്‍, വെള്ളരിക്കുണ്ട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി. കെ മുകുന്ദന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഏ.വി രൂപേഷ് ഹെഡ്മാസ്റ്റര്‍ പി ജനാര്‍ദ്ദനന്‍ എന്നിവര്‍ സംബന്ധിച്ചു. പദ്ധതിയുടെ അഡീഷണല്‍ ജില്ലാ ഓഫീസര്‍ ടി. തമ്പാന്‍ കാഡറ്റുകള്‍ക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

error: Content is protected !!