സൗജന്യ യാത്രാ സ്റ്റിക്കര്‍ തീരുമാനം പിന്‍വലിക്കണം: ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ സി ഐ ടി യു കിനാനൂര്‍ – കരിന്തളം ഡിവിഷന്‍ സമ്മേളനം: ജനറല്‍ വര്‍ക്കേര്‍സ് യൂണിയന്‍ സി ഐ ടി യു ജില്ലാ സെക്രട്ടറി പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു 

കരിന്തളം:ഓട്ടോ റിക്ഷകള്‍ക്ക് ട്രാന്‍സ്‌പ്പോര്‍ട്ട് കമ്മീഷണര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച സൗജന്യ യാത്രാ സ്റ്റിക്കര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ സി ഐ ടി യു കിനാനൂര്‍ – കരിന്തളം ഡിവിഷന്‍ കണ്‍വെന്‍ഷന്‍ ആ വശ്യപ്പെട്ടു. കൊല്ലമ്പാറയില്‍ നടന്ന കണ്‍വെന്‍ഷന്‍ ജനറല്‍ വര്‍ക്കേര്‍സ് യൂണിയന്‍ സി ഐ ടി യു ജില്ലാ സെക്രട്ടറി പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു . കെ.ജനാര്‍ദ്ദനന്‍ അധ്യഷനായി. എരിയാ സെക്രടറി ഒ.വി. രവീന്ദ്രന്‍, പി.പ്രദീപ് കുമാര്‍, രാജേഷ് പാണ്ട്യാട്ട്, ശശി മണിയറ സംസാരിച്ചു. കെ.ശ്രീധരന്‍സ്വാഗതംപറഞ്ഞു.

error: Content is protected !!