പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷം സമാപിച്ചു; കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു

പരപ്പ : ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരപ്പയില്‍ 73ാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ സമാപിച്ചു. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉപഹാര വിതരണവും അനുമോദന പ്രസംഗവും നടത്തി. പിടിഎ പ്രസിഡന്റ് എ ആര്‍ വിജയകുമാര്‍ അധ്യക്ഷനായി.ഹെഡ്മാസ്റ്റര്‍ പി ജനാര്‍ദ്ദനന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വാര്‍ഡ് മെമ്പര്‍മാരായ സി എച്ച് അബ്ദുല്‍ നാസര്‍ , കെ രമ്യ , എസ് എം സി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ മാണിയൂര്‍, മാതൃസമിതി പ്രസിഡന്റ് ആയിഷത്ത് ഗഫൂര്‍, ബി പി സി ഷൈജു സി , സ്റ്റാഫ് സെക്രട്ടറി രാകേഷ് കെ വി , സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ ആല്‍ഫ്രഡ് പ്രകാശ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് രൂപേഷ് എ വി സ്വാഗതവും വി കെ പ്രഭാവതി നന്ദിയും രേഖപ്പെടുത്തി.

കഴിഞ്ഞ ഒരു വര്‍ഷം മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അവരെ ആനയിച്ചുകൊണ്ടുള്ള വിജിയോത്സവ ഘോഷയാത്രയും നടത്തി. പ്രീ പ്രൈമറി കുട്ടികളുടെ വിവിധ മത്സരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രീ പ്രൈമറി ഫെസ്റ്റും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയുള്ള നൃത്തനൃത്യങ്ങളും വാര്‍ഷികാഘോഷത്തിന് കൊഴുപ്പേകി. അമ്മമാരുടെ തിരുവാതിര , കുട്ടികളുടെ കൈകൊട്ടിക്കളി , സംസ്ഥാന കലോത്സവത്തില്‍ ശ്രദ്ധ നേടിയ മംഗലംകളി , കരാട്ടെ ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവയും വാര്‍ഷികാഘോഷത്തിന് വ്യത്യസ്തതപകര്‍ന്നു.

error: Content is protected !!