അജാനൂര്‍ തെക്കെപുറത്തെ കമ്മാടത്ത് കുഞ്ഞലീമ അന്തരിച്ചു

കാഞ്ഞങ്ങാട് : അജാനൂര്‍ തെക്കെപുറത്തെ കമ്മാടത്ത് കുഞ്ഞലീമ(90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: പൗര പ്രമുഖനും ഭൂവുടമയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പരേതനായ ചീനമ്മാടത്ത് മുഹമ്മദ് കുഞ്ഞി. മക്കള്‍: കദീജ, ഫാത്തിമ, മൊയ്ദീന്‍ കുഞ്ഞി(കൃഷി), ഡോ. അബ്ദുല്‍ റഹ്‌മാന്‍(ഖത്തര്‍), സുഹറ, കുഞ്ഞാമദ് (ദുബായ്), നഫീസത്ത്, ഹക്കീം(കൃഷി), സലാം(വ്യാപാരി കാഞ്ഞങ്ങാട്), പരേതനായ ഹംസ. മരുമക്കള്‍: മഹമൂദ് (കാടങ്കോട്), കുഞ്ഞാമദ് (ചിത്താരി ),അസിനാര്‍ (പൂച്ചക്കാട്), ഇസ്മയില്‍ (നീലേശ്വരം), ജമീല, സമീന, സമീമ, ഫരീദ,ഹംനത്ത്,ഹസീന.

error: Content is protected !!