കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഏകദിന പരിശീലന ക്ലാസ് നടത്തി

കാഞ്ഞങ്ങാട്:സഹകരണ മേഖലയോടൊപ്പം സാമൂഹിക,സാംസ്‌കാരിക,ജീവകാരുണ്യ മേഖലയിലും ജനങ്ങളോടൊപ്പം ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന ഏഴ് പതിറ്റാണ്ടിലധികം പാരമ്പര്യമുള്ള കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ക്കും,ജീവനക്കാര്‍ക്കും ഏകദിന പരിശീലന പരിപാടി നടത്തി.ബാങ്കിംഗ് പ്രൊഫഷണലിസം,കുടിശ്ശിക നിവാരണം,എന്നീ വിഷയങ്ങളിലാണ് പരിശീലന ക്ലാസ് നടന്നത്.കാഞ്ഞങ്ങാട് എമിറൈസ് ഹാളില്‍ നടന്ന ക്ലാസ്സ് കേരള ബാങ്ക് ഡയറക്ടര്‍ സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ് വി ഗിനിഷ് അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം രാഘവന്‍ പദ്ധതി വിശദീകരണം നടത്തി.മുന്‍ എ ഡി യും സംസ്ഥാനത്തെ മികച്ച പരിശീലകനുമായ എസ കെ മോഹന്‍ദാസ് ക്ലാസ് കൈകാര്യം ചെയ്തു.ഭരണസമിതി അംഗങ്ങളായ ബാലന്‍ അത്തിക്കോത്ത്, എ കെ ഗോപാലന്‍ , കെ വി ഉഷ, അശോകന്‍ മാണികോത്ത്, സി എച്ച് ബിന്ദു,എന്‍ ഗോപി, കെ രാധകൃഷ്ണന്‍എന്നിവര്‍ സംബന്ധിച്ചു.ബാങ്ക് സെക്രട്ടറി വി വി ലേഖ സ്വാഗതവുംഅസിസ്റ്റന്റ് സെക്രട്ടറി കെ വി വിശ്വനാഥന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!