മാര്‍ത്തോമാ ബധിര വിദ്യാലയതിന്റെ 44 ആം വാര്‍ഷികം ആഘോഷിച്ചു

ചെര്‍ക്കള : ചെര്‍ക്കള മാര്‍ത്തോമാ ബധിരവിദ്യാലയത്തിന്റെ 44 ആം വാര്‍ഷികവും മാര്‍ത്തോമാ കോളേജ് ഫോര്‍ ദി ഹിയറിങ് ഇമ്പയെര്‍ഡിന്റെ 12 ആം വാര്‍ഷികാഘോഷവും സംയുക്തമായി ആഘോഷിച്ചു. വാര്‍ഷികാഘോഷം മഞ്ചേശ്വരം MLA ശ്രീ ഏ കെ എം അഷ്റഫ് ഉല്‍ഘാടനം ചെയ്തു. മാര്‍ത്തോമാ സ്‌കൂള്‍ മാനേജര്‍ റൈറ്റ് റെവ. ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹസ്സൈനാര്‍ ബദരിയ, പ്രശസ്ത സമുഖ്യ -ജീവകാരുണ്യ പ്രവര്‍ത്തക ദയാഭായ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

സ്‌കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് പ്രധാനാധ്യാപിക ഷീല എസും കോളേജ് വാര്‍ഷിക റിപ്പോര്‍ട്ട് പ്രിന്‍സിപ്പാള്‍ ഡോ. ബിജു തോമസും അവതരിപ്പിച്ചു.ബദിയടുക്ക മാര്‍ത്തോമാ കോളേജ് ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഫാ. അനീഷ് തോമസ്, മാര്‍ത്തോമാ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോര്‍ജ് വര്‍ഗീസ്, ബിഷപ്പ് സെക്രട്ടറി ഫാ.ലിജോ ജോസഫ്,പി ടി എ പ്രസിഡന്റ് ഭാസ്‌കരന്‍ ആര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മാത്യു ബേബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോഷിമോന്‍ കെ ടി നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു.

തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു.ചടങ്ങില്‍ വെച്ച് വിരമിക്കുന്ന പി ടി എ പ്രസിഡന്റ് ഭാസ്‌കരന്‍ ആര്‍ നെ ആദരിച്ചു. പി ടി എ യുടെ നേതൃത്വത്തില്‍ ഓഫിസ്, സ്റ്റാഫ് റൂം വരാന്ത എന്നിവ മോടിക്കൂട്ടിയതിന്റെ ഉല്‍ഘാടനം സ്‌കൂള്‍ മാനേജര്‍ റൈറ്റ് റെവ. ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് ഉല്‍ഘാടനം ചെയ്തു.

രാവിലെ നടന്ന രക്ഷിതാക്കള്‍ക്കുവേണ്ടിയുള്ള ബോധവത്കരണ ക്ലാസ്സ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മാത്യു ബേബി ഉല്‍ഘാടനം ചെയ്തു. ഡോ. ജയരാജ് ക്ലാസ്സ് എടുത്തു. സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം, പ്രവര്‍ത്തി പരിചയ മേള, കായിക മേള എന്നിവയില്‍ വിജയികളായ കുട്ടികള്‍കളെ അനുമോദിച്ചു.അനുമോദനം പി ടി എ പ്രസിഡന്റ് ഭാസ്‌കരന്‍ ആര്‍ ഉല്‍ഘാടനം ചെയ്തു.ഫാ മാത്യു ബേബി അധ്യക്ഷന്‍ ആയിരുന്നു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജു തോമസ്, പ്രധാനധ്യാപിക ഷീല എസ്, അബ്ദുള്ള എന്നിവര്‍സംസാരിച്ചു.

error: Content is protected !!