മടിക്കൈ എരിക്കുളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പെട്ടിക്കട കത്തിനശിച്ചു

മടിക്കൈ : എരിക്കുളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പെട്ടിക്കട കത്തി നശിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്‌കൂളിന് സമീപത്തുള്ള പെട്ടിക്കടയിലെ ഗ്യാസ് സിലിണ്ടര്‍ ആണ് ഉച്ചയോടെ പൊട്ടിത്തെറിച്ചത്.  ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന സ്ത്രീയുടേതാണ് പെട്ടിക്കട. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപത്തെ എക്കര്‍ കണക്കിന് സ്ഥലത്ത് തീ പടര്‍ന്നു. അഗ്‌നിരക്ഷാസേനയും നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമങ്ങള്‍തുടരുകയാണ്. ആളപായമില്ല

 

 

 

error: Content is protected !!