തെങ്ങില്‍ നിന്നും വീണ് തൊഴിലാളിക്ക് ദാരുണ അന്ത്യം; കരിവേടകം പള്ളക്കാടിലെ ടി.ഗോപാലന്‍ ആണ് മരിച്ചത്

ബന്തടുക്ക: തേങ്ങ പറിക്കുന്നതിനിടെ താഴെ വീണ് തൊഴിലാളിക്ക് ദാരുണ അന്ത്യം. കരിവേടകം പള്ളക്കാടിലെ രാമന്റെ മകന്‍ ടി.ഗോപാലന്‍ (57)ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം. ചുഴിപ്പില്‍ കണ്ടോത്തുള്ള സ്വകാര്യ വ്യക്തിയുടെ തെങ്ങില്‍ നിന്നും തേങ്ങ പറിക്കുന്നതിനിടെ വീഴുകയായിരുന്നു. ബന്തടുക്കയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഭാര്യ: ശകുന്തള. മക്കള്‍: ടി. ശരത് (ഓസ്ട്രിയ), ടി ശരണ്യ (ബാംഗ്ലൂര്‍), ടി  സഞ്ജയ്.

error: Content is protected !!