കാഞ്ഞങ്ങാട് :പാചക തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്സ് യൂണിയന് കാസര്‍കോട് ജില്ല സമ്മേളനം കാഞ്ഞങ്ങാട് പുതിയകോട്ട ഹോട്ടല്‍ ക്ലാസിക്കോ ഇന്റര്‍നാഷണലില്‍ നടന്നു.ജില്ല സെക്രട്ടറി രാഘവന് കരിമ്പില്‍ പതാക ഉയര്‍ത്തി .രാജ്മോഹന്‍ ഉണ്ണിത്താന് എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയര്മാന് സൈനുദ്ധീന്‍ പടന്നക്കാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ വി സി കണ്ണൂര്‍ സംഘടന വിശദീകരണം നടത്തി. ജില്ലയിലെ മുതിര്‍ന്ന പാചക തൊഴിലാളികളെ ആദരിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല് എ, കണ്ണൂര്‍ ജില്ല ഫുഡ് സേഫ്റ്റി അസി കമ്മീഷണര്‍ മുസ്തഫ പാമ്പുരുത്തി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി കെ ആസിഫ് എന്നിവര്മുഖ്യ അതിഥികളായി.
സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തി.സംസ്ഥാനത്ത് ലഹരി വ്യാപനത്തില്‍ യോഗം ഉല്കണ്ഠരേഖപ്പെടുത്തി
പാചകം തൊഴിലായി അംഗീകരിക്കുക, തൊഴില്‍ നൈപുണ്യ പുരസ്കാരത്തില്‍ പാചക തൊഴിലാളികളെയും ഉള്‍പ്പെടുത്തുക
ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പില്‍ വരുത്തുക എന്നി ആവശ്യങ്ങള്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളായ മോഹനന് സി കുണ്ടംകുഴി,റസാക്ക് എ സി,ഉമ്മര്‍ കരുളായി,ജില്ല ട്രഷറര്‍ ഇബ്രാഹിം നീര്ച്ചാല്, കുഞ്ഞഹമ്മദ് വെള്ളിക്കോത്ത്, ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് റഫീഖ് മൊഗ്രാല്‍ പുത്തൂര്‍, ധര്‍മടം മണ്ഡലം സെക്രട്ടറി അസീസ് എ. കെ, സിദ്ദിഖ് മുക്കോട്, സെക്രട്ടറി മാരായ ഇ പി ബഷീര്‍ നെല്ലിക്കട്ട, അജിത, മണ്ഡലം പ്രസിഡന്റ് മാരായ പി കെ അബ്ദുല്‍ റസാഖ്, കുഞ്ഞഹമ്മദ് ചെറുവത്തൂര്‍ ഇസ്മായില്‍ ചേറ്റുകുണ്ട്,മണ്ഡലം സെക്രട്ടറി മാരായ താജുദ്ധീന്‍ നെല്ലിക്കുന്ന്, സൈദലവി തൃക്കരിപ്പൂര്‍, അബൂബക്കര്‍ കല്ലുരാവി,മണ്ഡലം ട്രഷറര്‍മാരായ മുഹമ്മദ് സുള്ള്യ, അബ്ദുല്‍ റഹ്മാന് എം വി, സൈനുദ്ധീന്‍ ചെമ്പ്രാകാനം എന്നിവര്‍ സംസാരിച്ചു. വിവിധ കലാ പരിപാടികള്‍ നടത്തി.സ്വാഗത സംഘം കണ്‍വീനര്‍ സാദിഖ് ബി എം നെല്ലിക്കുന്ന് സ്വാഗതവും ട്രഷറര്‍ കുട്ട്യാലി തൃക്കരിപ്പൂര്‍ നന്ദിയുംപറഞ്ഞു.
