കാഞ്ഞങ്ങാട് ആവിക്കരയില്‍ പൊട്ടി പൊളിഞ്ഞ റോഡില്‍ കിടന്ന് ഉപരോധം നടത്തി നാട്ടുകാര്‍; ഡി.സി.സി ജനറല്‍ സെക്രട്ടറി പി വി സുരേഷ് സമരം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: പൊട്ടി പൊളിഞ്ഞ കാഞ്ഞങ്ങാട് ആവിക്കരയിലെ റോഡില്‍ കിടന്ന് ഉപ രോധം നടത്തി നാട്ടുക്കാര്‍.കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡിലെ ആ വിക്കര മീനാപ്പീസ് തീരദേശ റോഡില്‍ ആവിക്കര ജംഗ്ഷനില്‍ ഇന്നലെ രാവിലെ 10.30 മണിയോടെയായിരുന്നു സമരം. അര മണിക്കൂര്‍ സമയം നാട്ടുകാര്‍ കിടപ്പ് സമരം നടത്തി. ആവിക്കര , മീനാപ്പീസ് റോഡ് പൊട്ടി പൊളിഞ്ഞ് യാത്ര ദു:സഹമായിട്ടും നഗരസഭ റോഡ് നന്നാക്കുന്നില്ലെന്ന് പറഞ്ഞാണ് നാട്ടുകാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചത്. തീരദേശ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി പി വി സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ. കെ. ജാഫര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എന്‍.എ ഖാലിദ്, മണ്ഡലം മുസ്ലിംലീഗ് ജന.സെക്രട്ടറി കെ.കെ ബദറുദ്ധീന്‍, പി.കെ മുഹമ്മദ് കുഞ്ഞി, സി.വി സലാം, ഹനീഫ് കു വൈത്ത്, കെ.കെ ബാബു, സുശീല രാജന്‍, ഷംസുദ്ധീന്‍ ആവിയില്‍, ഗഫൂര്‍ മുറിയനാവി, വിനോദ് ആവിക്കര, സലാം പി എന്നിവര്‍ പ്രസംഗിച്ചു.

 

error: Content is protected !!