കാഞ്ഞങ്ങാട് : കൂളിയങ്കാല്‍ AMIGOS ആണ് കൂളിയങ്കാലില്‍ നിന്നും കോട്ടച്ചേരി ടൗണിലേക്ക് നിരവധി യുവാക്കള്‍ പങ്കെടുത്ത മാരത്തോണ്‍ സംഘടിപ്പിച്ചത്. ലഹരിക്കെതിരെയുള്ള അവബോധം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഇന്നത്തെ പ്രത്യേക കാലഘട്ടത്തില്‍ യുവാക്കളുടെ ബോധവല്‍ക്കരണം ഏറെശ്രദ്ധേയമായി.
കൂളിയങ്കാലില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞഹമ്മദ് ഹാജി ഫ്‌ളാഗ് ഓഫ് ചെയ്തു. റഹ്‌മാന്‍ കൂളിയങ്കാല്‍ അധ്യക്ഷത വഹിച്ചു
മുസമ്മില്‍ കൂളിയങ്കാല്‍ സ്വാഗതം പറഞ്ഞു. ടി അബൂബക്കര്‍ ഹാജി, എകെ മുഹമ്മദ്, ടി മുഹമ്മദ് കുന്നി, അല്‍ അമീന്‍ എസ് അതി, ടി മുത്തലിബ്, നാസര്‍, നവാസ്, ഷംസു, ഹാസിഫ്, സാദിക്, സാബിത്ത്, അഹ്‌റാസ്, ഫാരിസ്, തുടങ്ങിയവര്‍ സംബന്ധിച്ചു. എക്‌സൈസ് ഓഫീസര്‍ രഘുനാഥ് ലഹരികതിരെ ബോധവത്കരണ ക്ലാസ് നടത്തി. ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ജാബിര്‍ കൂളിയങ്കാല്‍ ചൊല്ലികൊടുത്തു.
