ചാമക്കുഴി എ കെ ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥലയം ഉത്തമേഖല വടംവലി മത്സരം സംഘടിപ്പിച്ചു

കാലിച്ചാനടുക്കം : ചാമക്കുഴി എ കെ ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥലയം ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉത്തമേഖല വടംവലി മത്സരം സംഘടിപ്പിച്ചു. കോടോം -ബെളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ നിഷ അനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കിനാനൂര്‍ -കരിന്തളം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ അജിത് കുമാര്‍ മുഖ്യഥിതിയായി. താലൂക്ക് ലൈബ്രറികൗണ്‍സില്‍ അംഗം ബി കെ സുരേഷ്,ടിവി ജയചന്ദ്രന്‍, എം അനീഷ്‌കുമാര്‍, പി ബാബു, സമോജ് എന്നിവര്‍ സംസാരിച്ചു. വിപിന്‍ ജോസി സ്വാഗതം പറഞ്ഞു. വനിതാ വേദി സെക്രട്ടറി അനുശ്രീ നന്ദി പറഞ്ഞു. വടം വലി മത്സരത്തില്‍ നാസ്‌ക് ചാമക്കുഴി ഒന്നാം സ്ഥാനവും ബദേഴ്‌സ് ബാനം രണ്ടാം സ്ഥാനവും. കല്‍ബുര്‍ഗി കൂവാക്കല്ല് മൂന്നാം സ്ഥാനവും., എ കെ ജി ചാമക്കുഴി നാലാം സ്ഥാനവും നേടി. കെ അജിത് കുമാര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍നല്‍കി.

error: Content is protected !!