കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു

നീലേശ്വരം: കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍ അസോസിയേഷന്‍ (കെ.പി.എം.ടി.എ) ജില്ലാ സമ്മേളനം നീലേശ്വരം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു. പരിപാടി നീലേശ്വരം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഇന്ദിരാ ശ്രീധരന്‍ അധ്യക്ഷനായി, പി.സി.കിഷോര്‍ ( സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം) മുഖ്യപ്രഭാഷണം നടത്തി, ടി.തങ്കച്ചന്‍ (സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), കെ. രാജേന്ദ്രന്‍ (സംസ്ഥാന കമ്മിറ്റി അംഗം), അബ്ദുല്‍ മുനീര്‍ എം ടി പി ( മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്), പി.കെ. സുമേഷ് ( കെ.പി.എം ടി എ ജില്ലാ സെക്രട്ടറി), പി . ഫാസില്‍ ( കെ.എല്‍.ഒ.എഫ് ജില്ലാ പ്രസിഡണ്ട്), ഷിനി ജെയ്‌സണ്‍, ( ജില്ലാ ട്രഷറര്‍)രമാദേവി (ജില്ലാ കമ്മിറ്റി അംഗം) എന്നിവര്‍ സംസാരിച്ചു.
പി. കുഞ്ഞിക്കണ്ണന്‍ (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍) സ്വാഗതവും, കെ. രാജേഷ് പ്രോഗ്രാം കണ്‍വീനര്‍) നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പി. കണ്ണന്‍ പ്രസിഡണ്ടും, വൈസ് പ്രസിഡണ്ടുമാര്‍ കെ. ജയപ്രഭ,എന്‍.ടി. വീണധരന്‍, സെക്രട്ടറി പി.കെ. സുമേഷ്, ജോ. സെക്രട്ടറി മര്‍ എന്‍.നിഷ , കെ.വി. ബീന , ട്രഷറര്‍ കെ. രാജേഷ് എന്നിവരെ തിരഞ്ഞെടുത്തു
കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ ടെക്നിഷ്യന്‍മാരെയും ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്നും ക്ലിനിക്കല്‍ എസ്സ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലെ അപാകതകള്‍ പരിഹരിച്ചു ടെക്നിഷ്യന്‍മാരെ നിയമപരമായി അംഗീകരിക്കണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ നിയന്ത്രിക്കണമെന്നും ഈ സമ്മേളനംആവശ്യപ്പെടുന്നു

error: Content is protected !!