അബുദാബി കെഎംസിസി അജാനൂര്‍ പഞ്ചായത്ത് ശരീഫ് എം.എസ്.കെ.വി ജനറല്‍ സെക്രട്ടറി

അബുദാബി:അബുദാബി കെ എം സി സി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം അബുദാബി മദിനാ സായിദ് ഷോപ്പിംഗ് മാളിലുള്ള സ്മോക്കി കഫേയില്‍ വെച്ച് ചേര്‍ന്നു. യോഗത്തില്‍ കമ്മിറ്റിയില്‍ ഒഴിവ് വന്ന സ്ഥാനത്തേക്ക് ജനല്‍ സെക്രട്ടറിയായി മുഹമ്മദ് ശരീഫ് എം എസ് കെ വി,വൈസ് പ്രസഡന്റായി നജീബ് പീടികയില്‍ സെക്രട്ടറിയായി മനാസിര്‍ മജീദ് എന്നിവരെ തിരഞ്ഞെടുത്തു.

റമദാന്‍ റിലീഫ് മുന്‍ കാലങ്ങളിലേപോലെ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുവാനും ഊര്‍ജ്വലമാക്കുവാനും തീരുമാനിച്ചു.
അജാനൂര്‍ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഉസ്മാന്‍ ഖലീജ് അധ്യക്ഷത വഹിച്ച യോഗം കെ എം സി സി ജില്ലാ പ്രസിഡന്റ് അബുദുല്‍ റഹ്‌മാന്‍ ഹാജി ഉല്‍ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സലാം സിഎച്ച്,മണ്ഡലം വൈസ് പ്രസിഡന്റ് മുനീര്‍ പാലായി, കാഞങ്ങാട് സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ അഷ്റഫ് കൊത്തിക്കാല്‍, പഞ്ചായത്ത് ഭാരവാഹികളായ യൂനുസ് യൂവി,ഷംസീര്‍ പാട്ടില്ലത്ത്,സിദ്ധീഖ് ഹുദവി,മനാസിര്‍ മജീദ്, നജീബ് പീടികയില്‍, എന്നിവര്‍ സംസാരിച്ചു,
ജില്ലാ ,മണ്ഡലം,നേതാക്കളും, പ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി എംഎസ്‌കെവി ഷെരീഫ് സ്വാഗതവും, ട്രെഷറര്‍ കാലിദ് ബല്ല നന്ദിയുംപറഞ്ഞു.

error: Content is protected !!