ഇരിയ: കാട്ടുമാടം ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബ് രജതജൂബിലി ആഘോഷം ജവഹര്‍ നാട്ടുത്സവ് -2025 ന്റെ ഭാഗമായി കാട്ടുമാടത്ത് വെച്ച് സംഘടിപ്പിച്ച ഉത്തരമേഖല കൗണ്ടി വടംവലി മത്സരത്തില്‍ വിവേകാനന്ദ ക്ലായി ജേതാക്കളായി. ബ്രദേര്‍സ് കൂടാനം രണ്ടാം സ്ഥാനം നേടി. എ. ഗോവിന്ദന്‍ നായര്‍ മത്സരം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വടംവലി ടീം കോച്ചുമരായ ബാബു കോട്ടപ്പാറ സമ്മാനങ്ങള്‍ വിതരണം ചെയ്തു. .രജനി നാരായണന്‍, ആര്‍ രതീഷ് കാടുമാടം, കെ. പി ഗംഗാധരന്‍ ഓട്ടപ്പട, കെ. ടി കണ്ണന്‍, സതീശന്‍ ഇരിയ, വിഷ്ണു, രാജേഷ് മാരാര്‍, ആദില്‍ കൃഷ്ണ എന്നിവര്‍സംസാരിച്ചു.
