കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലാ ബസ് ആന്റ് ഹെവി വെഹിക്കിള്‍ മസ്ദൂര്‍ സംഘം (ബി എം എസ് ) കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി. ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിജീഷ് കാട്ടിപ്പോയില്‍ അധ്യക്ഷത വഹിച്ചു, ബി എം എസ് ബസ് ആന്റ് ഹെവി വെഹിക്കിള്‍ ജില്ലാ സെക്രട്ടറി വി ബി സത്യനാഥ്, യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജയേഷ് കാരക്കോട്, ബി എം എസ് മേഖല പ്രസിഡന്റ് ഭാസ്‌കരന്‍ ചെമ്പിലോട്ട്, അഭിനേഷ് ശബരി,സജീവന്‍ കോളിച്ചാല്‍, ബിനു കുമാര്‍ കാലിച്ചാംപൊതി എന്നിവര്‍ പങ്കെടുത്തു. മിഥുന്‍ സ്വാഗതവും, പ്രകാശന്‍ ലാവണ്യ നന്ദിയുംപറഞ്ഞു.
