ഉദുമ :ഉമ്മന്‍ചാണ്ടിയെപോലെ പാവങ്ങളെ സഹായിച്ച മറ്റൊരു വ്യക്തിത്വമില്ലെന്നും ജീവകാരുണ്യ മേഖലയില്‍ അദ്ദേഹം കാണിച്ച മാതൃകയാണ് പൊതുപ്രവര്‍ത്തകര്‍ പിന്തുരേടണ്ടതെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സ്മൃതികേന്ദ്രം മേല്‍ബാരയിലെ അംബികയ്ക്ക് നിര്‍മ്മിച്ച് നല്കിയ ‘സുകൃതം’ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി സ്മൃതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വീട് നിര്‍മ്മിച്ചു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെട്ടിട നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് ഹക്കീം കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍,ഡോ.ബി.എസ് ബാലചന്ദ്രന്,കെ. നീലകണ്ഠന്,എ.ഗോവിന്ദന് നായര്‍ ,വി.ആര് വിദ്യാസാഗര്‍,ഗീത കൃഷ്ണന്,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ്,കെ.വി ഭക്തവത്സലന്,കെ.വി ശ്രീധരന്,രവീന്ദ്രന് കരിച്ചേരി,സി. അശോക്ക് കുമാര്‍,കെ.ബി.എം ഷരീഫ്,എം.രാജീവന് നമ്പ്യാര്‍,കെ.പി. സുധര്‍മ്മ,സുനില്‍കുമാര്‍ മൂലയില്‍,ബഷീര്‍ പാക്യാര,ഹമീദ് മാങ്ങാട്,വസന്തന് ബന്തടുക്ക,വാസു മാങ്ങാട്,കേവീസ് ബാലകൃഷ്ണന്,ഉണ്ണികൃഷ്ണന് പൊയിനാച്ചി,തോമസ് സെബാസ്റ്റ്യന്‍,കുഞ്ഞികൃഷ്ണന് മാങ്ങാട്,അനൂപ് കല്യോട്ട്,ചന്ദ്രന് നാലാംവാതുക്കല്,ഹരി കാനത്തൂര്‍,പവിത്രന്.സി.നായര്‍,ബാലകൃഷ്ണന് കൊവ്വല്‍,ലത പനയാല്‍,ഭാസ്ക്കരന്‍ ചെറുവത്തൂര്‍,വി.കെ കരുണാകരന്,കെ. ബാലകൃഷ്ണന് കുറ്റിക്കോല്‍,സീതാരാമ മല്ലം,രാമചന്ദ്രന് ദേലംപാടി,ജോസ് പനത്തടി,രാജകല നാരായണന്,പ്രവീണ്‍ തോയമ്മന്,ബഷീര്‍ പാക്യാര ,ഹാരിസ് ബെണ്ടിച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു.ചന്തുക്കുട്ടി പൊഴുതല സ്വാഗതവും ബി.ബാലകൃഷ്ണന് നന്ദിയുംപറഞ്ഞു.
