രാമവില്യം പെരുങ്കളിയാട്ടം: വരച്ചുവെക്കല്‍ ചടങ്ങിന് ആയിരങ്ങള്‍ ഒഴുകിയെത്തി

ത്യക്കരിപ്പൂര്‍ : 2025 മാര്‍ച്ച് അഞ്ച് മുതല്‍ പന്ത്രണ്ടുവരെ തീയ തികളിലായി നടക്കുന്ന തൃക്കരിപ്പൂര്‍ ശ്രീരാമവില്യം കഴകം പെരുങ്കളിയാട്ടത്തിന് പടക്കത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതി യുടെയും തിരുമുടി ഉയര്‍ത്താനുള്ള നിയോഗം ആര്‍ക്കാണെന്നറി യാന്‍, ശ്രീരാമവില്യം കഴകത്തിന്റെ കീഴിലുള്ള അഞ്ച് കഴകങ്ങളില്‍ നിന്നും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

രാവിലെ ഒമ്പത് മണിക്ക് ക്ഷേത്രം സ്ഥാനികരുടെയും വാല്യക്കാരുടെയും സംഘാടകസമിതി ഭാരവാഹികളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍നടന്ന പ്രശ്നചിന്തയിലാണ് പ്രധാനദേവിമാരായ പടക്കത്തിഭഗവതിയുടെ തിരുമുടി തലയിലേറ്റാനുള്ള നിയോഗം ബാബു കര്‍ണമൂര്‍ത്തിക്കും, ആര്യക്കര ഭഗവതിയുടെ തിരുമുടി തല യിലേറ്റാനുള്ള നിയോഗം പ്രതീഷ് മണക്കാടന്‍ ഏഴോമിനും കൈവ ന്നത്.ഇന്ന് തൊട്ട് കളിയാട്ടസമാപനമായ പന്ത്രണ്ടിന് ദേവിമാരുടെ തിരു മുടി ഉയരുന്നതുവരെ ക്ഷേത്രപരിസരത്ത് തന്നെ ഓല കൊണ്ട്
പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഇവര്‍ വ്രതാനുഷ്ഠാനത്തോടെ തുടരും.മണികണ്ഠന്‍ ജ്യോത്സ്യരുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ മേല്‍ക ണിശന്‍ ബാബുവിന്റെയും, പെരുംകണിശന്‍ സുരേഷിന്റെയും സാന്നി ധ്യത്തില്‍ നടന്ന പ്രശ്നചിന്തയിലാണ് കോലധാരികളെകണ്ടത്തിയത്.

error: Content is protected !!