മൂന്നാം മൈല്‍: പറക്കളായി ബലിപ്പാറ കരിഞ്ചാമുണ്ഡിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തില്‍
കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു.. ഇന്ന് വൈകിട്ട് 7 മണിക്ക് കലാസന്ധ്യ. 25 ന് വൈകിട്ട് തെയ്യം തിടങ്ങല്‍ തുടര്‍ന്ന് അന്തിയണങ്ങ് ,വടക്കന്‍ തെയ്യം, കുറത്തി, ബീരന്‍ തെയ്യം ,പുതിയ ബീരന്‍ തെയ്യം, പഞ്ചുരുളി, കല്ലുരുട്ടി, പുലിചാമുണ്ഡി തുടങ്ങിയ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും. 26 ന് രാവിലെ 10 മണിക്ക് സ്നേഹസ്വരൂപിണിയും ഉഗ്രമൂര്‍ത്തിയുമായ കരിഞ്ചാമുണ്ഡിയമ്മയുടെ പുറപ്പാട്. തുടര്‍ന്ന് കാപ്പാളത്തിയമ്മ ഉപാസന മൂര്‍ത്തികളുടെ പുറപ്പാട് , നാട്ടുമൂര്‍ത്തി , കുടുംബതെയ്യം, ഭണ്ഠന് , ആട്ടകാരത്തി , കാര്‍ന്നോന്‍ തെയ്യം , പേത്താളന്‍, കുഞ്ഞിക്കോരന് തെയ്യം അരങ്ങിലെത്തും. രാത്രിയില്‍ മന്ത്രമൂര്‍ത്തി, പൊട്ടന്തെയ്യങ്ങളുടെ പുറപ്പാട്.
സമാപന 27 ന് രക്തചാമുണ്ഡി , വിഷ്ണുമൂര്‍ത്തി , ഗുളികന്, ചാണയും കോതയും തുടങ്ങിയ തെയ്യക്കോലങ്ങള്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയും. 4 ദിനങ്ങളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തില്‍ എല്ലാ ദിവസവും ഭക്തര്‍ക്ക് അന്ന പ്രസാദ വിതരണംഉണ്ടായിരിക്കും.
