സനാതന കോളേജിന്റെ വാര്‍ഷികാഘോഷവും സ്‌നേഹവീടിന്റെ താക്കോല്‍ ദാനവും

കോട്ടപ്പാറ :സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ വാര്‍ഷികാഘോഷവും സ്‌നേഹ വീടിന്റെ താക്കോല്‍ ദാന ചടങ്ങും നടന്നു. ഉത്തരേന്ത്യന്‍ സ്വദേശിനിയും സനാതനകോളേജിലെ അവസാനവര്‍ഷ ബികോം വിദ്യാര്‍ഥി സ്വദേശി കശിഷ് മുകേഷിനാണ്
ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സനാതന കോളേജ് എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് കോളേജ് നല്‍കിയ സ്ഥലത്ത് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 1999 ലാണ് കാശിഷിന്റെ അമ്മയുടെ കുടുംബം പാണത്തൂരില്‍ എത്തിയത്. ഉത്തരേന്ത്യക്കാരായ ഇവരുടെ പിതാവിന്റെ അസുഖം മൂലം ജീവിത പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുമ്പോഴും തന്റെ ആറ് സഹോദരങ്ങളേയും ചേര്‍ത്ത് പിടിച്ച് അമ്മ പൂജയോടൊപ്പം 2006 മുതല്‍ വെള്ളിക്കോത്ത് വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത വീടിന്റെ താക്കോല്‍ കൈമാറി. സനാതന എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ വി കെ റാം അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ എ . വേലായുധന്‍ മുഖ്യാതിഥിയായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി എന്‍ മനോജ് കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലയിലെ എന്‍.എസ്എസ് പ്രോഗ്രാം കോ. ഓഡിനേറ്റര്‍ ഡോ.വി വിജയകുമാറിനെ ആദരിച്ചു.മുന്‍ ഡി.ഇ.ഒ. ബി.സജിത് കുമാര്‍, എന്‍.എസ്. എസ് മുന്‍ പ്രോഗ്രാം ഓഫീസര്‍ ടി.സജിന ടി. മോഹന്‍ , ശ്രീകുമാര്‍ , ദിവ്യ ശിവന്‍ ,ഡി രമേശ്, കേളേജ് അക്കാദമിക് ഡയറക്ടര്‍ എം.ശ്വേത, അധ്യാപകരായ ബി.ദീപിക, രോഹിത് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൂടാതെ 2024-25 വര്‍ഷത്തെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡും നൂറ് ശതമാനം വിജയം കൈവരിച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാരവും കൈമാറി. തുടര്‍ന്ന് വിഷ്ണുപ്രസാദ് ടീം അവതരിപ്പിക്കുന്ന ഡി ജെഷോയുംനടന്നു.

error: Content is protected !!