പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു; പരപ്പ ബാനം കാനത്തും മൂലയിലെ നാട്ടക്കല്‍ നാരായണന്‍ ആണ് മരണപ്പെട്ടത്

പരപ്പ : പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പരപ്പ ബാനം കാനത്തും മൂലയിലെ നാട്ടക്കല്‍ നാരായണന്‍ (72) ആണ് മരണപ്പെട്ടത്. പരപ്പയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗലാപുരം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. ഭാര്യ: തമ്പായി . മക്കള്‍: ജയ (കപ്പള്ളി), ഷീജ (നെല്ലിടുക്കം), ഷീബ. മരുമക്കള്‍: പത്മനാഭന്‍ ,
ബാബു (വിദ്യാനഗര്‍), പരേതനായ കുഞ്ഞികൃഷ്ണന്‍.

error: Content is protected !!