കാഞ്ഞങ്ങാട്:- ‘യുവതി യുവാക്കളുടെ കായിക ക്ഷമത വര്ദ്ധിപ്പിക്കുന്നതിനായിമടിക്കൈ ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് നടത്തുന്ന കായിക പരിശീലനം പുരോഗമിക്കുന്നു. കബി ഡി, ഖോ- ഖോ,ഫുട്ബോള്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.നാല് വയസ്സുമുതല്‍14 വയസ്സു വരെയുള്ള കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത് .രണ്ട് മാസകാലമായി കാലിച്ചാംപൊതി മിനിസ്റ്റേഡിയത്തില്‍ ആഴ്ചയില്‍ രാവിലെ മൂന്ന് ദിവസം സൗജന്യ ഫുട്ബോള്‍ പരിശീലനം നടക്കുന്നത് എണ്‍പതോളം കുട്ടികള്‍ പരിശീലനം നേടുന്നുണ്ട്. പതിനാലാം വാര്‍ഡ് മെമ്പര്‍ വി സുഹറ, വാര്‍ഡ് കണ്‍വീനര്‍ കെ രാമചന്ദ്രന്, ക്ലബ് സെക്രട്ടറി മോഹനന്, പരിശീലകന് സന്തോഷ് കിക്കാം കോട്ട്, പി ബാബു തുടങ്ങിയവര്‍ നേതൃത്വംനല്‍കിവരുന്നു.
