കാഞ്ഞങ്ങാട്: കലാസാംസ്‌കാരിക മേഖലയില്‍ 20 വര്‍ഷം പിന്നിടുന്ന ആയിരത്തിലധികംഅംഗങ്ങളുള്ള കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിലെ ഏറ്റവും വലിയ കലാസാംസ്‌കാരിക കൂട്ടായ്മയായ ആര്‍ട്ട് ഫോറം ഈ വര്‍ഷത്തെ രണ്ടാമത്തെ കലാസാംസ്‌കാരിക പരിപാടികളുടെ ഭാഗമായി പിന്നണി ഗായകനും വയലിസ്റ്റുമായ വിവേകാനന്ദന്റെ മെഗാ മ്യൂസിക് നൈറ്റ് നടന്നു.ആര്‍ട്ട് ഫോറം അംഗങ്ങള്‍ കാഞ്ഞങ്ങാട്ടെ കലാ ആസ്വാദകര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്ത് ആലാമി പള്ളി രാജ് റെസിഡന്‍സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മ്യൂസിക് നൈറ്റ് നടന്നു.മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന സംഗീത പരിപാടിയില്‍ പഴയതും പുതിയതുമായ നിരവധി ഗാനങ്ങള്‍ പാടുകയും,വയലില്‍സംഗീത വിസ്മയം തീര്‍ക്കുകയും ചെയ്തു.പരിപാടിക്ക് മുന്നോടിയായി സദ്ഗുരു ത്യാഗബ്രഹ്‌മ സംഗീതസഭയുടെ പ്രസിഡന്റ് ബി. ആര്‍. ഷേണായിയെ ആദരിച്ചു. ആര്‍ട്ട് ഫോറം പ്രസിഡണ്ട് വി സുരേഷ് മോഹന്‍ ഉപഹാരം നല്‍കി.സെക്രട്ടറിചന്ദ്രന്‍ ആലാമി പള്ളി പൊന്നാട അണിയിച്ചു.ഗായകന്‍ വിവേകാനന്ദനെ ട്രഷറര്‍ എം സുരേഷ് ആദരിച്ചു.ആര്‍ട്ട് ഫോറും കമ്മിറ്റി അംഗങ്ങള്‍ മെമ്പര്‍മാര്‍ തുടങ്ങി നിരവധി ആളുകള്‍പങ്കെടുത്തു
