കാഞ്ഞങ്ങാട് :ഹൊസ്ദുര്‍ഗ് കോടതിയുടെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഒരു വര്‍ഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളില്‍ വനിതാ അഭിഭാഷകര്‍ നിറസാന്നിദ്ധ്യമായിരുന്നു. വിവിധങ്ങളായ പരിപാടികളുടെ സംഘാടനത്തിലും വിജയകരമായ നടത്തിപ്പിലും ഹൊസ്ദുര്‍ഗ് ബാറിലെ വനിതാ അഭിഭാഷകര്‍ നേതൃത്വപരമായ പങ്കാണ് വഹിച്ചത്. അഡ്വക്കറ്റുമാരായ ശ്രീജ അത്തയില്‍, സിന്ധു പി., ബിന്ദു, വാണിശ്രീ, നസീമ, ബീന, ടിറ്റി മോള്‍, സീമ, സ്മിത, സൗഭാഗ്യ, അജിതകുമാരി, ചാന്ദ്‌നി, രജിത, നീന, ഫാത്തിമത്ത് റഹിയാന, നിഷ എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.
