കാഞ്ഞങ്ങാട്:ബസ് പെര്‍മിറ്റുകള്‍ നിലവിലുള്ള കാറ്റഗറിയില്‍ യഥാസമയം പുതുക്കി നല്‍കുക,വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാനിരക്ക് കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുക,ഏകപക്ഷീയമായി ഇ ചലാന്‍ വഴി പിഴ ചുറ്റുന്നത് ഒഴിവാക്കുക ,നിസാര കാര്യങ്ങള്‍ക്ക് തൊഴിലാളികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഫെഡറേഷന്റെ നേതൃത്വത്തില്‍ ഈ മാസം 25ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ഉത്തരമേഖല പ്രതിഷേധ സംഗമവും മാര്‍ച്ച് വിജയിപ്പിക്കുന്നതിന് മുഴുവന്‍ ആളുകളും രംഗത്തിറങ്ങണമെന്ന് കാഞ്ഞങ്ങാട് നടന്ന ഹോസ്ദുര്‍ഗ് താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് കാഞ്ഞങ്ങാട് താലൂക്ക് യോഗം അഭ്യര്‍ത്ഥിച്ചു സംഗമത്തില്‍ കാഞ്ഞങ്ങാട് താലൂക്കില്‍ നിന്നും 50 ആളുകളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.ഫെഡറേഷന് താലൂക്ക് ഓഫീസില്‍ നടന്ന യോഗം ജില്ലാ സെക്രട്ടറി ടി ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് എം ഹസൈനാര്‍ അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗം സത്യന് പൂച്ചക്കാട് ,ജില്ലാ ജോ: സെക്രട്ടറി പി സുകുമാരന്‍,വൈസ് പ്രസിഡന്റ് പി.വി പത്മനാഭന്,താലൂക്ക് ഉപഭാരവാഹികളായ ടി പി .കുഞ്ഞികൃഷ്ണന്, അബ്ദുള്‍ അസീസ്, ജിതേഷ് എന്നിവര്‍ സംസാരിച്ചു.താലൂക്ക് സെക്രട്ടറി എ വി പ്രദീപ് കുമാര്സ്വാഗതവും
ട്രഷറര്‍ കെ.വി. രവി നന്ദിയുംപറഞ്ഞു.
