ഷട്ടില്‍ കോര്‍ട്ട് തൂണുകള്‍ പിഴുതെടുത്ത വില്ലേജ് ഓഫീസര്‍ക്കെതിരെ പ്രതിഷേധവുമായി ജവഹര്‍ ബാല്‍ മഞ്ച്

പെരിയ : ഷട്ടില്‍ കോര്‍ട്ട് തൂണുകള്‍ പിഴുതെടുത്ത വില്ലേജ് ഓഫീസര്‍ക്കെതിരെ പ്രതിഷേധവുമായി ജവഹര്‍ ബാല്‍ മഞ്ച്.
കുട്ടികളുടെ കളിസ്ഥലത്ത് താല്‍കാലികമായി സ്ഥാപിച്ച ഷട്ടില്‍ കോര്‍ട്ട് തൂണുകള്‍ പിഴുതെടുത്ത പെരിയ വില്ലേജ് ഓഫീസറുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ജവഹര്‍ ബാല്‍ മഞ്ച് രംഗത്ത്.പാറക്കെട്ടുകളാല്‍ നിറഞ്ഞ സ്ഥലം പെരിയയിലെ റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മണ്ണിട്ട് കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ രീതിയില്‍ നന്നാക്കുകയായിരുന്നു.കാലാകാലങ്ങളായി കുട്ടികള്‍ ഷട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥലത്തിന്റെ തൊട്ടടുത്ത് തന്നെയായി ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലവുമുണ്ട്.ഇങ്ങനെയുള്ള ഈ സ്ഥലത്താണ് ഒരു ദിവസം പെട്ടന്ന് വില്ലേജ് ഓഫീസര്‍ യാതൊരു വിധത്തിലുള്ള മുന്നറിയിപ്പുമില്ലാതെ വന്ന് തൂണുകള്‍ പൊളിച്ചു കളഞ്ഞത്.ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ തഹസില്‍ദാരുടെ നിര്‍ദ്ദേശ പ്രകാരമാണ് അത്തരം നടപടികളിലേക്ക് കടന്നത് എന്നായിരുന്നു വിശദീകരണം. വില്ലേജ് ഓഫീസറുടെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. ജവഹര്‍ ബാല്‍ മഞ്ച് പെരിയ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ഷട്ടില്‍ കളിച്ച് പ്രതിഷേധിച്ചു.മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി രാജേഷ് പെര്‍ളം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.ജവഹര്‍ ബാല്‍ മഞ്ച് പുല്ലൂര്‍ പെരിയ മണ്ഡലം ചെയര്‍മാന്‍ പ്രമോദ് ചെക്യാര്‍പ്പ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി അനൂപ് കല്ല്യോട്ട്, ബ്ലോക്ക് വൈസ് പ്രസിഡന്റ് രാകേഷ് പെരിയ,ബാല മഞ്ച് പെരിയ യൂണിറ്റ് ഭാരവാഹികളായ നവമി,സഞ്ജന, അതുല്‍, അര്‍ജുന്‍ ദേവ്, ഇഷാന്‍,അനന്യ,അച്ചന്യ,പ്രിത,യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ അനില്‍ കായക്കുളം, റഷീദ് നാലക്ര,യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് മനോജ് ചാലിംങ്കാല്‍,പെരിയ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞിരാമന്‍, സെക്രട്ടറി ചന്ദ്രന്‍, പെരിയാസ് പെരിയ ക്ലബ്ബ് പ്രസിഡന്റ് മണികണ്ഠന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബാല്‍ മഞ്ച് ഉദുമ നിയോജക മണ്ഡലം ചെയര്‍മാന്‍ ജതീഷ് കായക്കുളം സ്വാഗതവും ജില്ല കോര്‍ഡിനേറ്റര്‍ അമൃത നന്ദിയും പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് ശേഷം വില്ലേജ് അധികാരികളോട് സംസാരിച്ചപ്പോള്‍ തര്‍ക്ക ഭൂമി ആയതിന്റെ പേരിലാണ് ഇത്തരം നടപടിയിലേക്ക് കടന്നതെന്നും കുട്ടികള്‍ക്ക് താല്‍കാലികമയി അവിടെ കളി തുടരുന്നതിന് അനുമതി നല്‍കി എന്നുള്ള ഉറപ്പ് ലഭിച്ചതായി ബാല്‍ മഞ്ച് ഉദുമ നിയോജക മണ്ഡലം ചെയര്‍മാന്‍ ജതീഷ് കായക്കുളംഅറിയിച്ചു.

error: Content is protected !!