അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : നികുതി കൊള്ള അവസാനിപ്പിക്കുക, സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, നികുതി 50 ശതമാനം ആയി വര്‍ദ്ധിപ്പിക്കുന്നതിന്നുമെതിരെ അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അജാനൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ഡി.സി.സി. മെമ്പര്‍ സി.വി. ഭാവനന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കുഞ്ഞിരാമന്‍ എക്കാല്‍ അധ്യക്ഷനായി, പഞ്ചായത്ത് മെമ്പര്‍ രവീന്ദ്രന്‍ കടപ്പുറം, പി ബാലകൃഷ്ണന്‍, വെള്ളിക്കോത്ത് വാര്‍ഡ് പ്രസിഡന്റ് എസ് കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗദ്ധാഫി മൂലക്കണ്ടം സ്വാഗതവും, ട്രഷറര്‍ രാജീവന്‍ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.

error: Content is protected !!