കരിന്തളം: കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂള്‍ 63-ാംവാര്‍ഷികാഘോഷവും നീണ്ട 35 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സ്കൂള്‍ പ്രധാന അധ്യാപകന് കെ ജോളി ജോര്‍ജിനുള്ള യാത്രയയപ്പും പ്രൈമറി ഫെസ്റ്റും 2025 ഏപ്രില്‍ 3 ന് വിവിധ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു.പരിപാടികളുടെ വിജയത്തിനായിയുള്ള വിപുലമായ സംഘാടക സമിതി രൂപീകരിച്ചു .പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികള്‍ക്ക് പുറമേ ഒന്നു മുതല്‍ ഏഴ് വരെയുള്ള കുട്ടികളുടെ നൃത്ത നൃത്യങ്ങളും ,സാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കുന്നു. പരിപാടി നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍ .യോഗത്തില്‍ പിടിഎ പ്രസിഡന്റ് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.സ്കൂള്‍ മാനേജര്‍ കെ വിശ്വനാഥന് യോഗം ഉദ്ഘാടനം ചെയ്തു.എം പി ടി എ പ്രസിഡന്റ് സിന്ധു വിജയകുമാര്‍,പിടിഎ വൈസ് പ്രസിഡന്റ് വാസു കരിന്തളം,ബിജു എ വി ,ബാലചന്ദ്രന് പി,ചന്ദ്രന് കൊണ്ടോടി,സീനിയര്‍ അസിസ്റ്റന്റ് ഇന്ദുലേഖ പിവി ,പ്രശാന്ത് കെ എന്നിവര്‍ സംസാരിച്ചു .ഹെഡ്മാസ്റ്റര് കെ ജോളി ജോര്‍ജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ പി ബൈജു നന്ദിയും പറഞ്ഞു.സംഘാടകസമിതി ഭാരവാഹികളായി വാസു കരിന്തളം (ചെയര്മാന്),സിന്ധു വിജയകുമാര്‍,ബാലചന്ദ്രന് പി (വൈസ് ചെയര്മാന്മാര്) .കെ പ്രശാന്ത് (കണ്‍വീനര്‍),സിന്ധു രാമചന്ദ്രന് ,ദീപ പി , സ്റ്റെല്ല മേരി ,ഷീജ പി, അനിത പി വി ,കാവ്യ വിജയന് (ജോ:കണ്‍വീനര്‍മാര്‍)എന്നിവരെതിരഞ്ഞെടുത്തു.
