നീലേശ്വരം:ചെണ്ടയും വലം തലയും കൊമ്പും കുഴലും ഇലത്താളവും കൊണ്ട് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാറും സംഘവും നാദവിസ്മയം തീര്‍ത്തുകൊണ്ട് പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തെ കൊട്ടിയറിയിച്ചു. പതിനേഴ് സംവത്സരങ്ങള്‍ക്ക് ശേഷംമാര്‍ച്ച് 4 മുതല്‍ ഒന്‍മ്പതുവരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ വരവറിയിക്കാന്‍ മട്ടന്നൂരിനൊപ്പം മക്കളായ ശ്രീകാന്തും ശ്രീരാജും ഉള്‍പ്പെടെ 55 വാദ്യകലാകാരന്‍മാരാണ് ക്ഷേത്രമുറ്റത്ത് തടിച്ചു കൂടിയ പുരുഷാരവത്തെ സാക്ഷിയാക്കി ഇലഞ്ഞിത്തറമേളം കൊട്ടിക്കയറിയത്. ഇത് പെരുങ്കളിയാട്ട ചരിത്രത്തില്‍ തന്നെ ആദ്യാനുഭവമായി.നീലേശ്വരം:ചെണ്ടയും വലം തലയും കൊമ്പും കുഴലും ഇലത്താളവും കൊണ്ട് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാറും സംഘവും നാദവിസ്മയം തീര്‍ത്തുകൊണ്ട് പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തെ കൊട്ടിയറിയിച്ചു. പതിനേഴ് സംവത്സരങ്ങള്‍ക്ക് ശേഷംമാര്‍ച്ച് 4 മുതല്‍ ഒന്‍മ്പതുവരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ വരവറിയിക്കാന്‍ മട്ടന്നൂരിനൊപ്പം മക്കളായ ശ്രീകാന്തും ശ്രീരാജും ഉള്‍പ്പെടെ 55 വാദ്യകലാകാരന്‍മാരാണ് ക്ഷേത്രമുറ്റത്ത് തടിച്ചു കൂടിയ പുരുഷാരവത്തെ സാക്ഷിയാക്കി ഇലഞ്ഞിത്തറമേളം കൊട്ടിക്കയറിയത്. ഇത് പെരുങ്കളിയാട്ട ചരിത്രത്തില്‍ തന്നെ ആദ്യാനുഭവമായി.ആഘോഷ കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ കെ.പി ജയരാജന്‍, രക്ഷാധികാരി കഞ്ചിയില്‍ പത്മനാഭന്‍, വി.വി ബാബുമാരാര്‍, ജനറല്‍ കണ്‍വീനര്‍ പിരമേശന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയതോടെയാണ് ഇലഞ്ഞിത്തറമേളം തുടങ്ങിയത്. സംഘാടകസമിതി ഭാരവാഹികളായ കെ. രഘു, പി കുഞ്ഞികൃഷ്ണന്‍, പി രമേഷ് കുമാര്‍ പി.ഗോപി കൃഷ്ണന്‍, സേതു ബങ്കളം,ബാലന്‍ കക്കാണത്ത്,പി വി സുജിത്ത് കുമാര്‍,സജീവന്‍ വെങ്ങാട്ട്,പി വി തുളസിരാജ്,സജീവന്‍ മടിവയല്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി
