വിസ പുതുക്കാന്‍ നാട്ടിലെത്തിയ 21 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു

അമ്പലത്തറ : യുവാവ് ഉറക്കത്തില്‍ മരിച്ചു. അമ്പലത്തറ ഗുളിയന്‍ മരത്തിന് സമീപം താമസിക്കുന്ന ഹരി നാരായണന്‍ (21) ആണു മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത്  കണ്ടത്. ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
ബഹ്‌റനില്‍ ജോലി ശരിയാക്കി  വിസ പുതുക്കാന്‍ നാട്ടിലെത്തി തിരിച്ച് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം.
അമ്പലത്തറയിലെ വ്യാപാരി രാജന്‍ ചെറുവലത്തിന്റെയും മാലങ്കല്ലിലെ കെ എസ് എഫ് ഇ ഓഫീസ് ജീവനക്കാരി ശ്രീജയുടെയും മകനാണ് . സംസ്‌കാരം നാളെ രാവിലെ 10 ന് അമ്പലത്തറയിൽ വീട്ടുവളപ്പിൽ ‘  . ഏക സഹോദരന്‍ കാളിദാസന്‍(യുകെ).

error: Content is protected !!