അലീന ടീച്ചറുടെ രക്തസാക്ഷിത്വം സര്‍ക്കാറിന്റെ അധ്യാപക ദ്രോഹ നടപടികളുടെ ഫലം : കെ.പി.എസ് ടി എ

കാഞ്ഞങ്ങാട്: ഭിന്നശേഷി സംവരണത്തിന്റെ പേര് പറഞ്ഞ് ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം നിഷേധിക്കുന്ന നടപടിയിലൂടെ സര്‍ക്കാര്‍ അധ്യാപക മരണങ്ങള്‍ക്ക് ഉത്തരവാദിയാവുകയാണെന്ന് കെ.പി. എസ് ടി എ ഹോസ്ദുര്‍ഗ് ഉപജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്ത ആയിരക്കണക്കിന് അധ്യാപകര്‍ മരണപാതയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. സാമ്പത്തിക പരാധീനതകള്‍ മറികടക്കാനുള്ള സൂത്രവിദ്യയായി കോടതി ഉത്തരവിനെ ഉപയോഗിക്കുകയാണ് ഈ സര്‍ക്കാര്‍. ഇത്തരം നടപടികള്‍ അവസാനിപ്പിച്ച് രൂക്ഷമായ സമരത്തിലേക്ക് അധ്യാപക സമൂഹത്തെ നയിക്കാതിരിക്കണമെന്ന് കെ.പി. എസ്. ടി എ പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമം ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു . സംസ്ഥാന നേതാക്കളായ അനില്‍കുമാര്‍, അലോഷ്യസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ പ്രസിഡന്റ് രതീശന്‍ പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിഞ്ചുസ്വാഗതംപറഞ്ഞു.

error: Content is protected !!