കേന്ദ്ര-സംസ്ഥാന സര്‍ക്കാറിനെതിരെ ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ എന്‍ ടി യു സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിച്ചതെണ്ടല്‍ സമരവും മാര്‍ച്ചും നടത്തി; ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസിന് മുന്നില്‍ നടന്ന സമരം ഐ എന്‍ ടി യു സി ജില്ല പ്രസിഡണ്ട് പി.ജി.ദേവ് ഉല്‍ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കേന്ദ്ര-സസ്ഥാന സര്‍ക്കാറിനെതിരെ ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ.എന്‍.ടി.യു സി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞങ്ങാട് താലൂക്ക് ഓഫീസ്സിലേക്ക് മാര്‍ച്ചും പിച്ചതെണ്ടല്‍ സമരവും നടത്തി. ആശാവര്‍ക്കര്‍മാരായ തൊഴിലാളികള്‍ രാപകല്‍ ജോലി ചെയ്തിട്ടും ജീവിത ദുരിതം പേറുന്ന വിഭാഗമാണെന്നും ജോലി സ്ഥിരതയ്ക്കും വേതന സര്‍വര്‍ദ്ധനവിനും വര്‍ഷങ്ങളായി സമരം ചെയ്യുന്ന തൊഴിലാളി വിഭാഗത്തെ ഇന്നും സര്‍ക്കാര്‍ അവഗണിക്കുകയും പരിഹസിക്കുകയുമാണെന്ന് ഐ.എന്‍ ടി.യു.സി. ജില്ലാ പ്രസിഡന്റ് ‘പിജി ദേവ് കുറ്റപ്പെടുത്തി. ആശാവര്‍ക്കര്‍മാരുടെ സമരം ഉല്‍ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശാവര്‍ക്കര്‍മാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച്,അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഒ ടി പി സമ്പ്രദായം ഒഴിവാക്കണമെന്നും പി.ജി.ദേവ് ആവശ്യപെട്ടു.
ജില്ലാ പ്രസിഡന്റ് സിന്ധു ബാബു ആദ്ധ്യക്ഷം വഹിച്ചു. ഡിസിസി ജന സെക്രട്ടറി പി.വി.സുരേഷ്, ഐ.എന്‍.ടി.യു.സി.ജില്ല ജന:സെക്രട്ടറി കെ.എം. ശ്രീധരന്‍.പി.വി. ചന്ദ്രശേഖരന്‍,പി.വി. ബാലകൃഷ്ണന്‍് പ്രസന്നകുമാരി പി.ജി,സി.രേഖ,വിമല കുഞ്ഞികൃഷ്ണന്‍, പുഷ്പാവതി മഞ്ചേശ്വരം, സുബൈദ ചെങ്കള , അനിത തൃക്കരിപൂര്‍ എന്നിവര്‍ സംസാരിച്ചു.

 

 

error: Content is protected !!